കൊമ്പൻസ് സമനിലയിൽ
തിരുവനന്തപുരം:
സ്വന്തം തട്ടകത്തിൽ വിജയം ലക്ഷ്യമിട്ടിറങ്ങിയ തിരുവനന്തപുരം കൊമ്പൻസ് സമനിലയുമായി രക്ഷപ്പെട്ടു. കണ്ണൂർ വാരിയേഴ്സുമായി ഓരോ ഗോളടിച്ച് പിരിഞ്ഞു.രണ്ടാം പകുതിയുടെ തുടക്കത്തിൽ കാമറൂൺ താരം എറിസൺ സാംബയുടെ മനോഹരഗോളിൽ വിജയത്തിലേക്ക് കുതിച്ച കണ്ണൂരിനെ, കളിയവസാനം പകരക്കാരനായി ഇറങ്ങിയ ഗണേശന്റെ ഗോളിലൂടെയാണ് കൊമ്പൻസ് കുരുക്കിയതു്. സൂപ്പർ ലീഗ് കേരളയിൽ മൂന്ന് റൗണ്ട് മത്സരം പൂർത്തിയാകുമ്പോൾ കലിക്കറ്റ്, തിരുവനന്തപുരം, കണ്ണൂർ ടീമുകൾക്ക് അഞ്ച് പോയിന്റു വീതമാണുള്ളത്.