ചരിത്ര നെറുകയിൽ ഗുകേഷ്, ലോക ചാമ്പ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി
ചരിത്ര നെറുകയിൽ ഗുകേഷ്, ലോക ചാമ്പ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി.
|കാൻഡിഡേറ്റ്‌സ് കിരീടത്തിൽ മുത്തമിട്ട് ചരിത്രനേട്ടം കുറിച്ച ഇന്ത്യൻതാരം ഡി ഗുകേഷ്. കാൻഡിഡേറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ വിജയംനേടുന്ന പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് 17കാരൻ.
13 റൗണ്ടുകൾ പിന്നിടുമ്പോൾ ഒറ്റയ്ക്ക് ലീഡെടുത്ത താരം 14-ാം റൗണ്ടിൽ എതിരാളിയും യു.എസ് താരവുമായ ഹിക്കാറു നകാമുറയെ സമനിലയിൽ തളയ്ക്കുകയായിരുന്നു. ഇതോടെ ലോക ചാംപ്യനെ കണ്ടെത്താനുള്ള മത്സരത്തിനു യോഗ്യത നേടിയിരിക്കുകയാണ് ഗുകേഷ്.
കാനഡയിലെ ടൊറന്റോയിൽ നടന്ന മത്സരത്തിൽ 13-ാം റൗണ്ടിൽ ഫ്രഞ്ച് താരം അലിറേ ഫിറോസയെ തോൽപിച്ചാണ് ഗുകേഷ് ചരിത്രനേട്ടത്തിനു തൊട്ടരികെ എത്തിയത്. 12-ാം റൗണ്ട് വരെ ഗുകേഷും നിപ്പോം നിയാഷിയും ലീഡ് പങ്കിടുകയായിരുന്നു. ഒൻപതു പോയിന്റുമായി എട്ടു താരങ്ങളുടെ പട്ടികയിൽ ഒന്നാമതായിരിക്കുകയാണ് ഇന്ത്യൻ കൗമാര താരം. നകമുറ, റഷ്യൻ താരം ഇയാൻ നെപോംനിയാച്ചി, യു.എസ് താരം ഫാബിയാനോ കറുവാന എന്നിവർ 8.5 വീതവും പങ്കിട്ടു.