വിനോദ സഞ്ചാര വകുപ്പ് മോഹൻലാലിന് കിരീടം പാലം പിറന്നാൾ സമ്മാനമായി നൽകി

 വിനോദ സഞ്ചാര വകുപ്പ് മോഹൻലാലിന് കിരീടം പാലം പിറന്നാൾ സമ്മാനമായി നൽകി

തിരുവനന്തപുരം:
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് സമ്മാനമായി കിരീടം പാലം സിനി ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി.വെള്ളായണിയിലെ കിരീടംപാലം സംസ്ഥാനത്തെ ആദ്യ സിനിടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സിനിമയിലെ നാസറിന്റെ ചായക്കടയെ ഓർമ്മപ്പെടുത്തുന്ന ‘നാസർ കഫേ’ എന്ന പേരിൽപേരിൽ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചായക്കട, സിനിമയിലെ കഥാപാത്രങ്ങളുടെ രൂപമുള്ള സെൽഫി പോയിന്റ്, വെള്ളായണി കായൽ കാഴ്ചകൾ ആസ്വദിക്കുന്നതിന് സന്ദർശകർക്ക് ഇരിപ്പിടം, വിശ്രമ കൂടാരങ്ങൾ, ശൗചാലയങ്ങൾ എന്നിവയും ഒരുക്കും. ഒന്നരക്കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. കിരിടത്തിലെ സേതുമാധവൻ, കീരിക്കാടൻ ജോസ്, അചുതൻ നായർ തുടങ്ങിയവരുടെ മാതൃകയിൽ പുഴവക്കിൽ ഒരുക്കുന്ന സെൽഫി പോയിന്റിൽ നിന്ന് സന്ദർശകർക്ക് സെൽഫിയെടുക്കാം. നാസർ കഫേയിൽ നിന്ന് തനത് കഴിച്ച് പഴയ മലയാള ഗാനങ്ങളും ആസ്വദിക്കാം.

കിരീടം പാലം

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News