ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് കോൺഗ്രസും സിപിഎമ്മും നിർത്തണം:വി മുരളീധരൻ

 ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് കോൺഗ്രസും സിപിഎമ്മും നിർത്തണം:വി മുരളീധരൻ

വയനാട് ദുരന്തം രാഷ്ട്രീയ നേട്ടത്തിനുപയോഗിച്ച ‘ഇന്ത്യ’ മുന്നണിക്കുള്ള പ്രഹരമാണ് ഹൈക്കോടതിയിൽ നിന്ന് ലഭിച്ചതെന്ന് ബിജെപി നേതാവ് വി മുരളീധരൻ. ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് കോൺഗ്രസും സിപിഎമ്മും നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഹർത്താലിൻ്റെ സാധുതയെ കോടതി വിമർശിച്ചിരിക്കുന്നുവെന്നും കേന്ദ്രം നൽകിയ 153 കോടി രൂപ മറച്ചുവച്ചുള്ള സമീപനം ജനങ്ങളെ കബളിപ്പിക്കാൻ ഏതറ്റം വരെ പോകും എന്നതിന് തെളിവാണെന്നും വി മുരളീധരൻ .

വയനാട് ദുരന്തത്തിൽ 260 കോടി രൂപയാണ് ആദ്യ മെമ്മോറാണ്ടത്തിൽ കേരളം ആവശ്യപ്പെട്ടത്. കേന്ദ്രം 290 കോടി രൂപ നൽകി. നാല് മാസമായി ദുരന്തം സംബന്ധിച്ച വിശദമായ കണക്ക് നൽകാൻ വൈകിയെന്നും ഇത് പ്രിയങ്കക്ക് വയനാട്ടിൽ ജയിക്കാൻ കളമൊരുക്കുന്നത്തിൻ്റെ ഭാഗമാണോയെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News