ദേവസ്വം ബോർഡ് അഭിമുഖം

തിരുവനന്തപുരം:
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പബ്ളിക് റിലേഷൻസ് ഓഫീസർ (കാറ്റഗറി നമ്പർ1/ 2023) തസ്തികയിലേക്ക് ഫെബ്രുവരി 18ന് നടത്തിയ ഒഎംആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ അഭിമുഖം ജൂൺ 27 ന് രാവിലെ 10.30 ന് തിരുവനന്തപുരം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടത്തും. വിശദ വിവരങ്ങൾ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.