മഞ്ഞുമ്മൽ ബോയിസിനെതിരെ ഇളയരാജ

 മഞ്ഞുമ്മൽ ബോയിസിനെതിരെ ഇളയരാജ

ചിത്രത്തിൻ്റെ  നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവർക്കെതിരെ വക്കീൽ നോട്ടീസ്

മലയാളത്തിൽ വലിയ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയിസിനെതിരെ സംഗീത സലംവിധായകനും രാജ്യസഭാ എംപിയുമായ ഇളയരാജ. ചിത്രത്തിൻ്റെ  നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവർക്കെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

കമൽഹാസൻ നായകനായ ഗുണ എന്ന ചിത്രത്തിനായി ഇളയരാജ ചിട്ടപ്പെടുത്തിയ ‘കൺമണി അൻപോട് കാതലാ’ എന്ന ഗാനം ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ ഉപയോഗിച്ചുവെന്നായിരുന്നു വക്കീൽ നോട്ടീസിൽ പറയുന്നത്. പകർപ്പവകാശ ലംഘനം ക്ലെയിം ചെയ്യുകയും സിനിമയിൽ ഗാനം ഉപയോഗിക്കുന്നത് തുടരാനോ നീക്കം ചെയ്യാനോ ഇളയരാജയിൽ നിന്ന് അനുമതി തേടാൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഗുണയെ നായകനാക്കി കമൽഹാസനുവേണ്ടി രചിച്ച ‘കൺമണി അൻപോടു കാതലാ’ എന്ന ഗാനം തൻ്റെ സമ്മതമില്ലാതെയാണ് ഉപയോഗിച്ചതെന്നും ഇളയരാജ നോട്ടീസിൽ പറയുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News