മോഷ്ടിച്ച പണം പാവങ്ങൾക്ക് നൽകുന്ന ബീഹാർ റോബിൻ ഹുഡ്

 മോഷ്ടിച്ച പണം പാവങ്ങൾക്ക് നൽകുന്ന ബീഹാർ റോബിൻ ഹുഡ്

സമ്പന്നരുടെ വീടുകൾ മാത്രം കേന്ദ്രീകരിച്ചു പണവും സ്വർണവും മോഷ്ടിക്കുകയും അതു പാവങ്ങൾക്ക് നൽകുകയും ചെയ്യുന്ന മോഷ്ടാവ് നാട്ടുകാർക്ക് പ്രിയങ്കരനാണ്.വില കൂടിയ കാറുകളിൽ സഞ്ചരിച്ച് മോഷണം നടത്തുകയാണ് പതിവ്.കൊച്ചിയിൽ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ഈ കള്ളന്റെ ജീവിതം സിനിമകഥപോലെ നാടകീയത നിറഞ്ഞതാണ്.ബീഹാർ റോബിൻ ഹുഡ് എന്നറിയപ്പെടുന്ന കള്ളന്റെ കഥകേൾക്കുമ്പോൾ കായംകുളം കൊച്ചുണ്ണിയുടെ കഥയാണ് ഓർമ്മയിൽ എത്തുന്നത്.

ജോഷിയുടെ വീട്ടിൽ നിന്നും ഒരു കോടിയുടെ ആഭരണങ്ങൾ മോഷണം നടത്തിയ ബീഹാർ റോബിൻ ഹൂഡിന്റെ ജീവിതമാണ് ഇപ്പോൾ ചർച്ച വിഷയമായിരിക്കുന്നത്.2009ൽ പുറത്തിറങ്ങിയ റോബിൻ ഹുഡ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജോഷി. മോഷ്ടിച്ചെടുക്കുന്ന പണം പാവങ്ങളുടെ ചികിത്സാ ചിലവ്,വിവാഹ ചിലവ്, റോഡ് നിർമാണം എന്നിവയ്ക്കായി മുഹമ്മദ്‌ ഇർഫാൻ വീതിച്ചു നൽകുന്നു.നാട്ടിലെ ഏഴ് ഗ്രാമീണ റോഡുകൾ കോൺക്രീറ്റ് ചെയ്തു സഞ്ചാര യോഗ്യമാക്കിയ ജനകീയനാണ് ഈ റോബിൻ ഹുഡ്.മോഷണ മുതൽ വിട്ടുകിട്ടുന്ന പണത്തിന്റെ 20%വരെ പാവപ്പെട്ടവർക്കായി ഇയാൾ ചിലവഴിക്കുന്നു.ബാക്കിയുള്ള പണം കൊണ്ട് ആഡംഭര ജീവിതം നയിക്കുന്നു ബീഹാർ റോബിൻ ഹുഡ്.ജില്ല പരിഷത്തിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ ഇർഫാന്റെ ഭാര്യ വിജയിച്ചതും അയാളുടെ ഈ ജനപ്രീതി കാരണമാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News