ശിശുക്ഷേമ സമിതിയിൽ പരിശോധന
തിരുവനന്തപുരം:
രണ്ടര വയസ്സുകാരിയെ ആയ മാർ ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ പരിശോധന നടത്തി. അസി. കലക്ടർ സാക്ഷി മോഹൻ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സീനിയർ സിവിൽ ജഡ്ജ് ഷംനാദ് തുടങ്ങിയവരാണ് ശനിയാഴ്ച സമിതിയിലെത്തിയത്. സമിതിയുടെ പ്രവർത്തനങ്ങളും ജീവനക്കാരുടെ വിവരങ്ങളും സംഘം പരിശോധിച്ചു.സമിതിയിലെ രേഖകൾ, സാമ്പത്തിക വിവരങ്ങൾ, ജീവനക്കാരുടെ എണ്ണം, മറ്റ് വിവരങ്ങൾ, അഡ്മിനിസ്ട്രേറ്റിവ്,മാനേജ്മെന്റ് വിവരങ്ങൾ, കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ എന്നിവയും പരിശോധിച്ചു.