ഇറാനെ ആക്രമിച്ച് അമേരിക്ക; മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബ് ആക്രമണം

വാഷിങ്ടൺ:
ഇറാനെ ആക്രമിച്ച് അമേരിക്ക. ഇറാനിലെ മൂന്ന് ആണവ നിലയങ്ങളില്‍ ആക്രമണം നടത്തിയതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇറാന്‍റെ തന്ത്രപ്രധാനമായ ഫോർദോ, നതാന്‍സ്, ഇസ്‌ഫാഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ ആക്രമണമുണ്ടായത്. ആണവ കേന്ദ്രങ്ങളില്‍ ബോംബിട്ടത്തിന് ശേഷം വിമാനങ്ങള്‍ ഇറാന്‍റെ വ്യോമമേഖലയില്‍ നിന്ന് മടങ്ങിയെന്നും സോഷ്യല്‍ മീഡിയ മാധ്യമമയാ ട്രൂത്ത് പോസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കി.
അമേരിക്കയ്‌ക്ക് അല്ലാതെ ലോകത്ത് ഒരു സൈന്യത്തിനും ഇത്തരത്തിലൊരു ദൗത്യം നടത്താനാകില്ലെന്നും ട്രംപ് അവകാശപ്പെട്ടു. “ഇറാൻ്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. ഫോർദോ, നതാന്‍സ്, ഇസ്‌ഫാഹാന്‍ എന്നീ ആണവനിലയങ്ങളിലാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം എല്ലാ വിമാനങ്ങളും ഇറാന്‍റെ വ്യോമപരിധിയിൽ നിന്ന് പുറത്തെത്തി.
ആക്രമണം നടത്തിയ അമേരിക്കൻ യോദ്ധാക്കൾക്ക് അഭിനന്ദനങ്ങൾ. ഇത് ചെയ്യാൻ കഴിയുന്ന മറ്റൊരു സൈന്യം ലോകത്തിലില്ല. ഇപ്പോൾ സമാധാനത്തിനുള്ള സമയമാണ്!. ഈ വിഷയത്തിൽ നിങ്ങൾ ശ്രദ്ധ ചെലുത്തിയതിന് നന്ദി”- ട്രംപ് ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു.
