കശ്‌മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രണം

 കശ്‌മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രണം

ശ്രീനഗർ:

 ജമ്മു കശ്‌മീരിലെ അനന്ത്‌നാഗില്‍ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ  26 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി വൃത്തങ്ങൾ അറിയിച്ചു. ബൈസാറിലെ കുന്നിൻമുകളിലേക്ക് ട്രെക്കിങ്ങി​ന് പോയ വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഇന്ന് (ഏപ്രിൽ 22) ഉച്ചയ്‌ക്ക് 2:30 ഓടെയാണ് സംഭവം.

തെക്കൻ കശ്‌മീർ ജില്ലയിലെ പഹൽഗാമിലെ ബൈസരൻ പ്രദേശത്താണ് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ട്. തീവ്രവാദികൾ വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തെ കുറിച്ച് ഇതുവരെ പൊലീസിന്‍റെ ഔദ്യോഗികമായി സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

ഗുജറാത്തിൽ നിന്നുള്ള വിനോ ഭട്ട്, മണിക് പാട്ടീൽ, റിനോ പാണ്ഡെ, മഹാരാഷ്ട്രയിൽ സ്വദേശികളായ എസ് ബാലചന്ദ്രു, ഡോ പരമേശ്വരൻ, കർണാടക സ്വദേശികളായ അഭിജവൻ റാവു, അഭിജവം റാവു, തമിഴ്‌നാട് സ്വദേശി സാന്ത്രു ആർഒ, ഒറീസയിൽ സ്വദേശി ശശി കുമാരി എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി കശ്‌മീരിലെ സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായോട് പഹൽഗാമിലെത്താൻ മോദി നിർദേശിച്ചു. ആക്രമണത്തിന് നേതൃത്വം നൽകിയവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശിച്ചതായും വൃത്തങ്ങൾ അറിയിച്ചു.

ആക്രമണത്തിന് തൊട്ടുപിന്നാലെ സുരക്ഷാ സേന പ്രദേശം വളഞ്ഞു. അതേസമയം വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് കശ്‌മീർ സോൺ പൊലീസോ അനന്ത്നാഗ് ജില്ലാ പൊലീസോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News