ബോബിയെ സന്ദർശിച്ച ഡി ഐ ജി യെയും സുപ്രണ്ടിനേയും സസ്പെന്റ് ചെയ്തു

തിരുവനന്തപുരം:

           എറണാകുളം ജില്ലാ ജയിലിൽ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം നൽകിയ സംഭവത്തിൽ മധ്യമേഖലാ ജയിൽ ഡി ഐ ജി പി അജയകുമാറിനെയും ജയിൽ സുപ്രണ്ട് രാജു എബ്രഹാമിനെയും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യയുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ജില്ലാ ജയിലിൽ ബോബി ചെമ്മണ്ണൂരിനെ മറ്റു നാലുപേർക്കൊപ്പം മധ്യമേഖലാ ജയിൽ ഡി ഐ ജി സന്ദർശിച്ചത് ഗുരുതരമായ കുറ്റമാണെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളതു്. ഇതിനിടെ ഡി ഐ ജി 200 രൂപ ബോബി ചെമ്മണ്ണൂരിന് നൽകി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News