ബ്ളാസ്റ്റേഴ്സ് ഇന്ന് ഗോവയോട്
ഫത്തോർദ:
ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് എഫ്സി ഗോവയോട്. അവസാന കളിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് തകർന്ന ബ്ളാസ്റ്റേഴ്സിന് ഇന്ന് നിർണായകമാണ്. 20 കളിയിൽ 24 പോയിന്റുമായി എട്ടാമതാണ് ടീം. രാത്രി 7.30 നാണ് കളി. ജിയോ സിനിമയിൽ തത്സമയം കാണാം. വൈകിട്ട് അഞ്ചിന് ഈസ്റ്റ് ബംഗാളും പഞ്ചാബ് എഫ്സിയും ഏറ്റുമുട്ടും. ബംഗളരു എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2-0ന് കീഴടക്കി നാലാമതെത്തി.