ഭൗമ മണിക്കൂർ ആചരണം ഇന്ന്
തിരുവനന്തപുരം:
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ ഭൗമ മണിക്കൂറായി ആചരിക്കാൻ ആഹ്വാനം ചെയ്തു. ഒരു മണിക്കൂർ അത്യാവശ്യമില്ലാത്ത വൈദ്യുതവിളക്കുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും അണച്ച് ഭൂമിയെ ആ ആഗോള താപനത്തിൽ നിന്നും കാലാവസ്ഥ വ്യതിയാനത്തിൽ നിന്നും സംരക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ ജനങ്ങൾ പങ്കാളികളാകണമെന്ന് കെഎസ്ഇബി അറിയിച്ചു. എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ചയാണ് ഭൗമമണിക്കൂർ ആചരിക്കുന്നതു്.