റോഡു നിർമ്മിക്കാൻ കേരളത്തിന് അമ്പതിനായിരം കോടി
കൊച്ചി:
കേരളത്തിൽ റോഡ് വികസനത്തിന് അമ്പതിനായിരം കോടി രൂപയുടെ പദ്ധതി തയ്യാറാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി . 986 കിലോമീറ്റർ ദൈർഘ്യമുള്ള 31 റോഡ് പദ്ധതികൾ നടപ്പാക്കുമെന്ന് ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് ആശംസയറിച്ച് അയച്ച വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന 120 കിലോമീറ്റർ പാതയ്ക്കാണ് 10,814 കോടി.62.7 കിലോമീറ്റർ ദൈർഘ്യമുള്ള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള പ്രധാന ഇടനാഴിയാകുന്ന തിരുവനന്തപുരം ഔട്ടർ റിങ് റോഡിന്റേയും, കൊല്ലത്തയും ചെങ്കോട്ടയെയും ബന്ധിപ്പിക്കുന്ന 36.6 കിലോമീറ്റർ റോഡിന്റെയും നിർമ്മാണം അഞ്ചു മാസത്തിനുള്ളിൽ ആരംഭിക്കും.അറുപതിനായിരം കോടിയുടെ പദ്ധതികൾ പുരോഗമിക്കുകയാണെന്നും ഗഡ്കരി പറഞ്ഞു.