വനിതാ ഡോക്ടറുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
കൊല്ലം:
തിരുവനന്തപുരത്ത് വഞ്ചിയൂരിലെ വീട്ടിലെത്തി യുവതിയെ വെടിവച്ച കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പരാതിയിൽ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം വള്ളക്കടവ് പോസ്റ്റ് ഓഫീസ് ലെയിൻ പങ്കജിൽ സുജിത് ഭാസ്കരനെയാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ബലാത്സംഗം, ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സുജിത്തിനെതിരെ ചുമത്തിയത്. സുജിത്തിനെതിരെ കേസെടുത്തെങ്കിലും ഒളിവിലായിരുന്നു. മാലിദ്വീപിൽ നിന്നെത്തിയ സുജിത് നെടുമ്പാശേരി വിമാനത്താവളത്തിലാണ് പിടിയിലായത്.