വൃത്തി-2025 : വോളന്റിയർ ആകാൻ അവസരം
തിരുവനന്തപുരം :
തദ്ദേശ സ്വയംഭരണ വകുപ്പിനു വേണ്ടി ശുചിത്വമിഷനും മറ്റ് ഏജൻസികളും ചേർന്ന് സംഘടിപ്പിക്കുന്ന ‘വൃത്തി 2025’ – ക്ലീൻ കേരള കോൺക്ലേവിന് വോളന്റീയർമാരെ ആവശ്യമുണ്ട്. ഏപ്രിൽ 09 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്നിലാണ് പരിപാടി. യൂണിഫോം, ഭക്ഷണം, യാത്രാബത്ത എന്നിവനൽകും. താത്പര്യമുള്ളവർ https://forms.gle/EyWE4BQ5S8vdGYHs6 ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. അവസാന തീയതി മാർച്ച് 31. കൂടുതൽ വിവരങ്ങൾക്ക് : info@vruthi.in.