അസസ്സർ പാനലിലേക്ക് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സിലെ അസസ്സർമാരുടെ പാനലിൽ ഉൾപ്പെടുത്തുന്നതിനായി ആയുഷ് (ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി) വിഭാഗത്തിലെ ക്ലിനിക്കൽ സ്ഥാപനങ്ങളുടെ പരിശോധന, നിലവാരം വിലയിരുത്തൽ എന്നിവ നടത്തുന്നതിന് യോഗ്യരായവരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിർദ്ദിഷ്ട ഫോർമാറ്റിൽ പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ 30ന് മുമ്പ് ayushassessor2025@yahoo.com ൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: https://clinicalestablishments.kerala.gov.in , ഫോൺ: 0471 2966523, 9188934432.