പുതുപ്പള്ളിയിൽ സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നുതന്നെ; കെ സുധാകരൻ
കൊച്ചി: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കു പകരക്കാനരനായി അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുള്ള ആളെത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെസുധാകരൻ. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് പുറത്തു നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു. സ്ഥാനാർത്ഥി ആരെന്ന് കുടുംബം തീരുമാനിക്കുമെന്നും അത് പാർട്ടി അംഗീകരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. സ്ഥാനാർഥി ആരാകണമെന്ന കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയിൽ മത്സരം ഒഴുവാക്കാനുള്ള ഔചിത്യം ഭരണപക്ഷം കാണിക്കണം. പുതുപള്ളി ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ആവശ്യമുണ്ടൊ എന്ന് എല്ലാ പാർട്ടിക്കാരും ചിന്തിക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കിൽ മത്സരം ഒഴിവാക്കണമെന്നും സുധാകരൻ പറഞ്ഞു. മറ്റ് പാർട്ടികൾ സ്ഥാനാർത്ഥികളെ നിർത്തരുത്. ഭരണപക്ഷവും ബിജെപിയും മത്സരം ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.