ദേശാഭിമാനിക്കെതിരെ മറിയക്കുട്ടി മാനനഷ്ടക്കേസ് നല്‍കി

ക്ഷേമ പെൻഷൻ ലഭിക്കാത്തതിന് മൺചട്ടിയുമായി സര്‍ക്കാരിനെതിരെ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി. അടിമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററും ഉള്‍പ്പെടെ പത്തു പേരെ എതിര്‍കക്ഷികളാക്കിയാണ്.
അതേസമയം അടിമാലിയില്‍ മണ്‍ചട്ടിയുമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് അവസാനം പെന്‍ഷന്‍ കിട്ടി. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടില്‍ നേരിട്ടെത്തിയാണ് ഒരു മാസത്തെ പെന്‍ഷന്‍ തുക കൈമാറിയത്. ജൂലൈ മാസത്തിലെ പെന്‍ഷനായ 1600 രൂപയാണ് ലഭിച്ചത്.

