ഡോ. ഷഹനയുടെ ആത്മഹത്യയിൽ റുവൈസിന് ജാമ്യം

ഡോ. ഷഹനയുടെ ആത്മഹത്യയിൽ റുവൈസിന് ജാമ്യം
തിരുവനന്തപുരം:
ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ റുവൈസിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വിശദ വിവരങ്ങൾ ലഭിച്ചതിനാൽ ഇനിയും കസ്റ്റഡിയിൽ വേണ്ടെന്ന നിലപാടിലാണ് ഹൈക്കോടതി ജാമ്യം നൽകിയതു്.അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവും ഹാജരാക്കാൻ ജസ്റ്റിസ് പി ഗോപിനാഥൻ ഉത്തരവിട്ടു.അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകാനും അന്വേഷണവുമായി സഹകരാക്കാനും ഉപാധിവച്ചിട്ടുണ്ട്. സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നീ വപ്പുകൾ ചുമത്തി മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

