കനകക്കുന്നിൽ വസന്തോത്സവം

തിരുവനന്തപുരം:
വിനോദസഞ്ചാര വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം ‘ പുഷ്‌പമേളയുടേയും പുതുവത്സര ദീപാലങ്കാരത്തിന്റെയും ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 6 മണിക്ക് വിനോദസഞ്ചാര വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. കനകക്കുന്നിലെ നടവഴികളും, മരങ്ങളും, മതിൽക്കെട്ടുകളും ദീപാലങ്കാരത്തിന്റെ ഭാഗമാകും. മുതിർന്നവർക്ക് 100 രൂപയും, കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്. പുഷ്‌പമേളയോടനുബന്ധിച്ച് ഭക്ഷ്യമേള, പെറ്റ്സ് പാർക്ക്, ട്രേഡ് ഫെയർ, സാംസ്കാരിക പരിപാടികൾ എന്നിവയുമുണ്ടാകും.

thoolika

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News