ഫയൽ വിവരങ്ങളും പൗരവകാശ രേഖയും ഓൺ ലൈനിൽ

വിവരാവകാശ കമ്മിഷണർ എ. എ ഹക്കീം
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസിൽ സ്ഥിരമായുള്ള വിവരങ്ങൾ പൊതുജനങ്ങൾ ആവശ്യപ്പെടാതെത്തന്നെ ഓൺലൈനിൽ ലഭ്യമാകുന്ന സംവിധാനം വേണമെന്ന് വിവരാവകാശ കമ്മിഷണർ എ. എ ഹക്കീം നിർദ്ദേശിച്ചു.സർക്കാർ ഓഫീസുകളിലെ നിലവിലുള്ള ഫയലുകൾ, അവർ നൽകുന്ന സേവനങ്ങൾ, സർക്കുലറുകൾ,ഉത്തരവുകൾ തുടങ്ങി എല്ലാ വിവരങ്ങളും എപ്പോഴും നെറ്റിൽ ലഭ്യമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വയം തയ്യാറാകണമെന്ന് കമ്മിഷണർ നിർദ്ദേശിക്കുന്നു.പുതിയ സംവിധാനമായ ഹൈബ്രിഡ് മോഡ് തെളിവെടുപ്പിനായി വിവരാവകാശ കമ്മീഷൻ ആരംഭിച്ചിട്ടുണ്ട്.തെളിവെടുപ്പിന് നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് നവമാധ്യമ സംവിധാനങ്ങൾ വഴിയോ, ഓൺലൈനിലൂടെയോ, വീഡിയോ കോൺഫറൻസിലൂടെയോ പങ്കെടുക്കാൻ അവസരം ഒരുക്കുകയാണ് ലക്ഷ്യം.ഡിസംബർ 31നകം പൂർണ്ണ തോതിൽ നിലവിൽ വരുന്ന ഈ സംവിധാനത്തിൽ ഓരോ ഹിയറിങ്ങിനും മുമ്പ് നൽകുന്ന ലിങ്ക് വഴി ബന്ധപ്പെടാവുന്നതാണ്.ആർ. ടി. ഐ പോർട്ടൽ വഴി രണ്ടാം അപ്പീലും പരാതി ഹർജികളും ഫീസ്സില്ലാതെ സമർപ്പിക്കാമെന്നും കമ്മിഷണർ അറിയിച്ചു

