തങ്കയങ്കി ഘോഷയാത്ര ശനിയാഴ്ച പുറപ്പെടും

തങ്കയങ്കി ഘോഷയാത്ര ശനിയാഴ്ച പുറപ്പെടും
പത്തനംതിട്ട:
മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ശബരിമലയിലേക്ക് ശനിയാഴ്ച പുറപ്പെടും. ശനിയാഴ്ച വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ വിശ്രമിക്കും. ഞായറാഴ്ച കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും തിങ്കളാഴ്ച പെരുനാട് ശാസ്താ ക്ഷേത്രത്തിലും എത്തും. ചൊവ്വാഴ്ച 1.30 ന് പമ്പയിൽ നിന്ന് പുറപ്പെട്ട് 5 മണിക്ക് ശരംകുത്തിയിലെത്തും. ശരംകുത്തിയിൽ നിന്ന് ആചാരപൂർവം സന്നിധാനത്തേക്കെത്തുന്ന ഘോഷയാത്ര ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും, തന്ത്രിയും, മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. 27 നാണ് മണ്ഡലപൂജ.
