കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ
കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ
വഴിക്കടവ്:
വഴിക്കടവ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ചുങ്കത്തറ കോട്ടേപ്പാടം അമ്പക്കാടൻ നിജാസിനെ കൈക്കൂലി വാങ്ങുന്നതിനിടെ ഡിവൈഎസ്പി ഫിറോസ് എം ഷെഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം പിടികൂടി.
ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഭവനരഹിതരായ ഉപഭോക്താക്കൾക്ക് സർക്കാർ വിട് അനുവദിച്ചിരുന്നു. ആ നുകൂല്യം ലഭിക്കുന്നതിനായി വഴിക്കടവ് കാരക്കോട് കോരൻ കുന്നിലുള്ള വിധവയായ നടുത്തൊടിക സുനിതയുടെ പക്കൽ നിന്നും കൈക്കൂലിയായി 20000 രൂപ ആവശ്യപ്പെട്ടു. അതിന്റെ ആദ്യഗഡു എന്ന നിലയിൽ 10000 രൂപ വിജിലൻസിന്റെ നിർദ്ദേശപ്രകാരം കൈമാറുന്ന സമയത്താണ് അറസ്റ്റ് ഉണ്ടായത്. DySP യെ കൂടാതെ, ഇൻസ്‌പെക്ടർ ജ്യോതീന്ദ്രകുമാർ, SI മാരായ മോഹനകൃഷ്ണൻ, സജി, ശ്രീനിവാസൻ,ASI സലിം, പൊലീസുകാരായ ജിറ്റ്‌സ്, രാജീവ്, ശ്രീജേഷ്, സുബിൻ, രത്‌നകുമാരി എന്നിവരും, മലപ്പുറം ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ സബീബ്, കീഴാറ്റൂർ കൃഷി ഓഫീസർ നസ്മി അബ്ദുൽ ഖാദർ എന്നിവരും വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.

