എസ്ബിഐയിൽ 13,735 ഒഴിവ്
എസ്ബിഐയിൽ ജൂനിയർ അസോസിയേറ്റ് റിക്രൂട്ട്മെന്റിന് വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 13,735 ഒഴിവുണ്ട്. കേരളത്തിൽ ഒഴിവ് 426. യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രായപരിധി 20 – 28 വയസ്.അപേക്ഷാ ഫീസ് 750 രൂപ. ഓൺലൈൻ പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, നിർദ്ദിഷ്ട പ്രാദേശിക ഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് .അപേക്ഷിക്കുന്നതിനും ഫീസ് ഒടുക്കുന്നതിനുമുള്ള അവസാന തീയതി ജനുവരി 07.www.ibposonline.ibps.in/sbidrjadec24 എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങൾക്ക്:wwww.sbi.co.in കാണുക.