ഗാസയിൽ ഭക്ഷണം ഒരു നേരം മാത്രം

ഗാസ സിറ്റി:
ഗാസ കടുത്ത പട്ടിണിയിലേക്ക് നീങ്ങിയെന്നും ദിവസത്തിൽ ഒരു തവണ മാത്രമാണ് ജനങ്ങൾ ഭക്ഷണം കഴിക്കുന്നതെന്നും യു എൻ ഏജൻസി. വടക്കൻ ഗാസയെക്കാൾ താരതമ്യേന കൂടുതൽ ഭക്ഷ്യ ട്രക്കുകൾക്ക് പ്രവേശനമുള്ള ദേർ അൽ ബലായിലടക്കം കടുത്ത ഭക്ഷ്യക്ഷാമമാണ് അനുഭവപ്പെടുന്നത്. മധ്യഗാസയിലെ പ്രാദേശിക ഭക്ഷ്യ നിർമാണ കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് അടച്ചുപൂട്ടി. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 44,056 ആയി.അതേസമയം തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് ആരോഗ്യപ്രവർ ആകർ കൊല്ലപ്പെട്ടു. ബെയ്റൂട്ടിലും കനത്ത ആക്രമണം തുടരുകയാണ്.