ഗുണ്ട നേപ്പാളിൽ പിടിയിൽ
തൃശൂർ
യുഎപിഎ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ ഗുണ്ട ഉത്തർപ്രദേശിലെ നേപ്പാൾ അതിർത്തിയിൽ പിടിയിൽ. മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കൽ ഷംനാദിനെ(35)യാണ് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ സഹായത്തോട തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. എടിഎസ് ഡിഐജി പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയതു്. 2023 ആഗസ്റ്റ് 17 ന് വെളിയംകോട് സ്വദേശി മുഹമ്മദ് ഫയാസിനെ വധിക്കാൻ ശ്രമിച്ചതിന് വടക്കേക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ പിടിയിലായത്. വധശ്രമം ഉൾപ്പെടെ 22 കേസുകളിലെ പ്രതിയാണ് ഷംനാദ് .