ഗ്ലോബൽ സിറ്റീസ് ഇൻഡക്സിൽ മികച്ച നേട്ടവുമായി കേരളത്തിലെ നഗരങ്ങൾ

ന്യൂഡൽഹി:
ഓക്സ്ഫെസ് ഇക്കണോമിക്ക് ഗ്ലോബൽ സിറ്റീസ് ഇൻഡക്സിൽ മികച്ച നേട്ടവുമായി കേരളത്തിലെ നഗരങ്ങൾ.ജീവിത നിലവാരസൂചികയിൽ ഇന്ത്യൻനഗരങ്ങളിൽ ഒന്നാം സ്ഥാനം തിരുവനന്തപുരത്തിന്. പട്ടികയിയിലുള്ള 1000 നഗരങ്ങളിൽ 748-ാം റാങ്ക് നേടിയ തിരുവനന്തപുരമാണ് ഇന്ത്യൻ നഗരങ്ങളിൽ ഒന്നാമത്. ഇന്ത്യയിലെ മറ്റ് പ്രമുഖനഗരങ്ങളായ മുംബൈ(915), ന്യൂഡൽഹി(838), ബംഗളുരു(847) എന്നീ നഗരങ്ങളെ പിന്നിലാക്കിയാണ് തിരുവനന്തപുരം മുന്നിൽ എത്തിയത്. തിരുവനനന്തപുരത്തിന്
പിന്നിലായി കേരളത്തിലെനഗരങ്ങളായ കോട്ടയവും(753), തൃശ്ശൂരും(757), കൊല്ലവും (758), കൊച്ചിയും (765), കണ്ണുരും(768) റാങ്കുകൾ നേടി.
നഗരവാസികളുടെ ക്ഷേമം, സാമ്പത്തികസ്ഥിതി, ആരോഗ്യസ്ഥിതി, സൗകര്യങ്ങളുടെ ലഭ്യത എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്ക് നൽകിയിരിക്കുന്നത്.
പതിവ്പോലെ മാധ്യമങ്ങൾ അവർക്ക് പ്രിയപ്പെട്ട നഗരങ്ങളെ മാത്രം ഉൾപ്പെടുത്തി വാർത്ത കൊടുത്തപ്പോഴും, തിരുവനന്തപുരം ഒന്നാം സ്ഥാനം നേടിയത് വാർത്തയാക്കിയില്ല. ലോകത്തിലെ ഏറ്റവും മികച്ച നഗരം ന്യൂയോർക്കാണ്.