യന്ത്ര ആനയെ നടയ്ക്കിരുത്തി

കോവളം:
വെങ്ങാനൂർ പൗർണമിക്കാവ് ക്ഷേത്രത്തിൽ യന്ത്ര ആനയെ നടക്കിരുത്തി. ബാലഭാസൻ എന്ന യന്ത്ര ആനയെ പീപ്പിൾസ് ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ്സ് ഓഫ് അനി മൽസും നടി ആദശർമയും ചേർന്നാണ് ന്യ നടക്കിയിരുത്തിയത്. 11 അടി ഉയരവും 800 കിലോഗ്രാമോളം ഭാരവുമുള്ള ആനയുടെ പുറം പൂർണമായും ഫൈബർ നിർമിതമാണ്. ചക്രം ഘടിപ്പിച്ച പ്ലാറ്റ്ഫോമായ തിനാൽ എവിടേയ്ക്കും മാറ്റാൻ കഴിയും. ചാലക്കുടി സ്വദേശി പ്രതാപനാണ് ശിൽപ്പി. 15 ദിവസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.