ശാസ്ത്ര സ്ഥാപനങ്ങളിൽ സമ്മർ ഫെലോഷിപ്പ്
മൂന്ന് ദേശീയ സയൻസ് അക്കാദമികൾ രണ്ട് മാസത്തെ സമ്മർ ഫെലോഷിപ്പുകൾക്ക് വിദ്യാർഥികൾക്കും അധ്യാപകർക്കും അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷ നവംബർ 15 വരെ സ്വീകരിക്കും.ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് ബെംഗലൂരു, നാഷണൽ അക്കാദമി ഓഫ് സയൻസസ് പ്രയാഗ് രാജ്, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി ന്യൂഡൽഹി എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നതു്. വിശദ വിവരങ്ങൾക്ക്:www.ias.ac.in, www.insaindia.res.in, www.nasi.org.in.