വനിത 20ട്വന്റി ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കിരീടം
കോലാലംപൂർ:
പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ ബംഗ്ലാദേശിനെ 41 റണ്ണിന് തോൽപ്പിച്ചു. സ്കോർ: ഇന്ത്യ 117/7, ബംഗ്ലാദേശ് 76 (18.3 ).ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഓപ്പണർ ഗൊംഗഡി തൃഷയാണ് തിളങ്ങിയത്.47പന്തിൽ 52റണ്ണെടുത്ത ഓപ്പണർ അഞ്ച് ഫോറും രണ്ട് സിക്സറും നേടി. അഞ്ചു കളിയിൽ 159 റണ്ണടിച്ച തൃഷയാണ് കിരീടനേട്ടത്തിൽ നിർണായകമായത്. നാല് വിക്കറ്റ് നേടിയ ബംഗ്ളാദേശ് പേസർ ഹർജാന ഈസ്മിനാണ് ഇന്ത്യയുടെ റണ്ണൊഴുക്ക് തടഞ്ഞത്. ടൂർണമെന്റിൽ ആയുഷിയുടെ നേട്ടം പത്ത് വിക്കറ്റാണ്. വയനാട്ടുകാരിയായ ജോഷിതയ്ക്ക് മൂന്നു കളിയിൽ രണ്ട് വിക്കറ്റുണ്ട്.