വിവരാവകാശ കമ്മീഷണർമാരെ നിയമിച്ചു

തിരുവനന്തപുരം:
പ്രൊഫ. എം.ശ്രീകുമാർ, പ്രൊഫ. ടി കെ രാമകൃഷ്ണൻ, ഡോ. സോണിച്ചൻ പി ജോസഫ് എന്നിവർ വിവരാവകാശ കമ്മീഷണർമാരാകും.മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രി പി രാജീവ് എന്നിവരടങ്ങിയ സമിതിയുടെ ശുപാർശയ്ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. കൊട്ടിയം എസ് എൻ കോളേജിൽ അധ്യാപകനായിരുന്നു എം ശ്രീകുമാർ.തൃശൂർ കേരളവർമ കോളേജിലെ മുൻ അധ്യാപകനാണ് ടി കെ രാമകൃഷ്ണൻ. മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ ചീഫ് സബ് എഡിറ്ററാണ് ഡോ. സോണിച്ചൻ പി ജോസഫ് .