ശ്രീനഗറിൽ അതിശൈത്യം
ന്യൂഡൽഹി:
ജമ്മു കാശ്മീരിലെ ശ്രീനഗറിൽ താപനില മൈനസ് 8.5 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. 50 വർഷത്തിനിടെ ഏറ്റവും തണുപ്പുള്ള ഡിസംബർ രാത്രിയാണ് ശനിയാഴ്ച കടന്നുപോയത്. ഞായറാഴ്ച രാവിലെ താപനില മൈനസ് 3.2 ഡിഗ്രി സെൽഷ്യസായി. ദാൽ തടാകത്തിലെ വെള്ളത്തിന്റെ ഉപരിതലം ഐസ് പാളിയായി മാറി. രാജസ്ഥാൻ, കിഴക്കൻ യുപി എന്നിവിടങ്ങളിലും തണുപ്പ് കൂടി. ഡൽഹിയിലെ കുറഞ്ഞ താപനില 7.3 ഡിഗ്രി സെൽഷ്യസായും കൂടിയ താപനില 23 ഡിഗ്രിയായും രേഖപ്പെടുത്തി. ശൈത്യം കടുത്തതോടെ മലിനീകരണത്തോത് വീണ്ടും ഉയർന്നു തുടങ്ങി.