367 പേരുടെ തൊഴിൽ നഷ്ടമാകും

തൃശൂർ:
റെയിൽവേ മെയിൽ സർവീസ് (ആർഎംഎസ്) ഓഫീസുകൾ കേന്ദ്ര സർക്കാർ അടച്ചുപൂട്ടാൻ തുടങ്ങിയതോടെ 367 പേർക്ക് സംസ്ഥാനത്ത് തൊഴിൽ നഷ്ടമാകും. സംസ്ഥാനത്തെ എട്ട് റെയിൽവേ സ്റ്റേഷനുകളിലെ ആർ എംഎസ്സുകൾ ആദ്യ ഘട്ടമായി അടച്ചുപൂട്ടി. ഇവിടെ ജോലി ചെയതിരുന്ന 87 കരാർ തൊഴിലാളികളെ ഒരുമിച്ച് പിരിച്ചുവിട്ടു. ഇവരിൽ അധികവും വർഷങ്ങളായി ജോലി ചെയ്യുന്നവരാണ്. പൂട്ടിയ സ്ഥാപനങ്ങളിലെ 280 സ്ഥിരം ജീവനക്കാരെ മറ്റ് ഓഫീസുകളിലേക്ക് മാറ്റി. രാജ്യത്തെ ആർ എംഎസ് ഓഫീസുകളെ ലെവൽ1,2 എന്ന് തരം തിരിച്ചാണ് അടച്ചുപൂട്ടൽ നടപടി നടപ്പാക്കിയത്.