ഇന്ത്യയില്‍ ടൈപ്പ് 2 ഡയബറ്റിസ്, മെറ്റബോളിക് സിന്‍ഡ്രോം എന്നിവ പെരുകുന്നതിന് കാരണം
ഇന്ത്യയില്‍ടൈപ്പ് 2 ഡയബറ്റിസ്, മെറ്റബോളിക് സിന്‍ഡ്രോം കേസുകള്‍ വളരെയധികം വര്‍ധിച്ചതായി സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജീവിതശൈലിയിലെ മാറ്റങ്ങള്‍, ഭക്ഷണശീലങ്ങള്‍, ജനിതകപരമായ ഘടകങ്ങള്‍ എന്നിവയെല്ലാം ഫാറ്റി ലിവര്‍ വര്‍ധിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ആഹാരക്രമത്തിലെ മാറ്റങ്ങളും സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗവും അനാരോഗ്യകരമായ ശീലങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു.
സമീപ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഭക്ഷണക്രമത്തില്‍ ശുദ്ധീകരിച്ച പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപഭോഗം വര്‍ധിച്ചിട്ടുണ്ട്. ഈ ഭക്ഷണങ്ങള്‍ പലപ്പോഴും കലോറി കൂടുതലുള്ളതും പോഷകക്കുറവ് ഉള്ളതുമാണ്.
ഇത് ശരീരഭാരം വര്‍ധിപ്പിക്കുകയും ദഹനക്കുറവിനും കാരണമാകും. ഇത് ആല്‍ക്കഹോളിക് ഇതര ഫാറ്റി ലിവര്‍ ഡിസീസ്(എന്‍എഎഫ്എല്‍ഡി) സാധ്യത വര്‍ധിപ്പിക്കുന്നു. പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണക്രമം, പച്ചക്കറികള്‍, നാരുകള്‍, കൂടാതെ ധാരാളം പ്രകൃതിദത്തമായ സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ ഉപയോഗം കുറവാണ്, പ്രത്യേകിച്ച് നഗരങ്ങളില്‍. ഫാസ്റ്റ് ഫുഡ്, മധുര പലഹാരങ്ങള്‍, മധുര പാനീയങ്ങള്‍ എന്നിവയുടെ ലഭ്യത ഈ മാറ്റത്തിന് കാരണമാകുന്നു.
പൊണ്ണത്തടിയും അമിതഭാരം വര്‍ധനയും: ഇന്ത്യയില്‍, പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ പൊണ്ണത്തടി കൂടൂതല്‍ വ്യാപകമാവുകയാണ്. അമിതഭാരം, പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് എന്‍എഎഫ്എല്‍ഡി ഉണ്ടാക്കുന്നതില്‍ പ്രധാന ഘടകമാണ്. വയറിലെ കൊഴുപ്പ് ഇന്‍സുലിന്‍ റെസിസ്റ്റന്‍സുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിലേക്ക് നയിക്കുന്നു.
ജനിതകപരമായ ഘടകങ്ങള്‍: ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യക്കാരില്‍ ശരീരഭാരം കുറവാണെങ്കില്‍ പോലും പൊതുവെ അടിവയറ്റിലും ആന്തരിക അവയവങ്ങളിലും കൊഴുപ്പ് അടിഞ്ഞു കൂടാറുണ്ട്. ജനിതകപരമായി ഇതിന് ബന്ധമുണ്ട്. ഇത് മറ്റ് വംശീയ വിഭാഗങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് ഫാറ്റി ലിവര്‍ രോഗം കൂടുതലായി പ്രത്യക്ഷപ്പെടാന്‍ കാരണമാകുന്നു.
ടൈപ്പ് 2 ഡയബറ്റിസ്, മെറ്റബോളിക് സിന്‍ഡ്രോം എന്നിവയിലെ വര്‍ധനവ്: ആഗോളതലത്തില്‍
ടൈപ്പ് 2 പ്രമേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രമേഹവും ഇന്‍സുലിന്‍ റെസിസ്റ്റന്‍സും എന്‍എഎഫ്എല്‍ഡിയുമായി അടുത്തു ബന്ധപ്പെട്ട് നില്‍ക്കുന്നു. ഇതും ഇന്ത്യയില്‍ ഫാറ്റി ലിവര്‍ കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.