ആർസി ഡിജിറ്റലാകും
തിരുവനന്തപുരം:
ഗതാഗതവകുപ്പ് ആർസി (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) പ്രിന്റിങ് മാർച്ച് മുതൽ നിർത്തും. പകരം വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി പരിവാഹൻ വെബ്സൈറ്റിൽ നിന്നും ആർസി ഡൗൺലോഡ് ചെയ്യാം. കൂടാതെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ സർവീസും ആധാർ അധിഷ്ഠിതമാകും. ഉടമസ്ഥത മാറ്റൽ, ലോൺ ചേർക്കൽ, ലോൺ ഒഴിവാക്കൽ എന്നിവയ്ക്കും ആധാർ വേണ്ടി വരും. വാഹനത്തിന്റെ ഉടമസ്ഥാവകാശം ആർക്കാണോ അവരുടെ ആധാറിലെ നമ്പരാണ് ആർസി യിലും രേഖപ്പെടുത്തേണ്ടത്. പരിവാഹൻ വെബ്സൈറ്റ് വഴിയോ, അക്ഷയവഴിയോ ഫോൺ നമ്പർ മാറ്റൻ കഴിയും