പള്ളിക്കൽ സ്വദേശിനിയായ യുവതി നെയ്യാറ്റിൻകരയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ; കുറിപ്പ് കണ്ടെത്തി

നെയ്യാറ്റിൻകര:
: നെയ്യാറ്റിൻകരയിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പള്ളിക്കൽ സ്വദേശി അഞ്ജലി റാണിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് അഞ്ജലി. വിവാഹിതയാണ്. ജോലി ആവശ്യത്തിനായി നെയ്യാറ്റിൻകരയിൽ പേയിംഗ് ഗസ്റ്റ് ആയി താമസിച്ചു വരികയായിരുന്നു.
നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ഞാൻ പോകുന്നു എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. മരണകാരണം വ്യക്തമല്ല. പോലീസ് തുടർ നടപടികൾ നടക്കുന്നു. സംഭവത്തിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.