റഷ്യൻ ഹൗസിൽ ചിത്രപ്രദർശനം

തിരുവനന്തപുരം:
റഷ്യൻ ചിത്രകാരി ലറിസ പ്രസലോവയുടെ ചിത്രപ്രദർശനം റഷ്യൻ ഹൗസിൽ ആരംഭിച്ചു.’ വിത്ത് ലൗ റഷ്യ ‘ എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക രംഗത്തെ സഹകരണം ടൂറിസം രംഗത്തെ വളർച്ചയ്ക്ക് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. റഷ്യയുടെ ഓണററി കോൺസുലും റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി നായർ അധ്യക്ഷനായി. കേരളത്തെ ഏറെ സനേഹിക്കുന്ന ചിത്രകാരിയായ ലറിസ പ്രസലോവ സംസ്ഥാനത്തിന്റെ മനോഹരസ്ഥലങ്ങളും ചിത്രരചനയ്ക്ക് വിഷയമാക്കിയിട്ടുണ്ട്.