കെഎസ്ആർടിസി ടെണ്ടർ ക്ഷണിച്ചു

തിരുവനന്തപുരം:
അന്തർസംസ്ഥാന റൂട്ടിൽ വാടക ബസുകൾ ഓടിക്കാൻ കെഎസ്ആർടിസി ടെണ്ടർ ക്ഷണിച്ചു. കെഎസ്ആർടിസി നിശ്ചയിക്കുന്ന നിരക്കായിരിക്കും ഈടാക്കേണ്ടതു്.ഇന്ധനം, കണ്ടക്ടർ, ഡ്രൈവർ എന്നിവരുടെ ചെലവ് സ്വകാര്യ ഉടമ വഹിക്കണം. ആദ്യ ഘട്ട പരീക്ഷണം കർണ്ണാടകത്തിലേക്കാണ് നടത്തുക. ചെന്നൈ, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കും സർവ്വീസ് നടത്തും.അന്തർസംസ്ഥാന കരാർ പ്രകാരം 250 ബസുകൾ മംഗളരു, ബംഗളൂരു റൂട്ടിൽ സർവ്വീസ് നടത്താൻ അനുമതി തേടിയിരിക്കുകയാണ് കർണാടകസർക്കാർ.

