മുല്ലപ്പെരിയാറിൽ 136 അടി വെള്ളം

 മുല്ലപ്പെരിയാറിൽ 136 അടി വെള്ളം

കുമളി:

ബുധനാഴ്ച രാവിലെ മുതൽ പെയ്ത മഴ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി ഉയർന്നു.  142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.24 മണിക്കൂറിനുള്ളിൽ മുല്ലപ്പെരിയാറിൽ ശക്തമായ നീരൊഴുക്കുണ്ടായി. സെക്കന്റിൽ 4118 ഘനയടി വെള്ളമാണ് അണക്കെട്ടിൽ ഒഴുകിയെത്തുന്നത്. ആകെ 1000 ഘനയടി വെളളം മാത്രമാണ് ദിവസവും തമിഴ്നാട് കൊണ്ടുപോകുന്നത്. തെക്കൻ തമിഴ്നാട്ടിലും കന്നത്ത മഴ പെയ്യുകയാണ്.
രണ്ട് ദിവസത്തെ കനത്ത മഴയെത്തുടർന്ന് ഇടുക്കി ജലസംഭരണിയിലും ജലനിരപ്പുയർന്നു. കഴിഞ്ഞ ദിവസം 644 മില്ലിമീറ്റർ മഴ പെയ്തതോടെ സംഭരണിയിലെ ജലനിരപ്പ് 2360.78 അടിയായി ഉയർന്നു. 1.66 ദശലക്ഷം യൂണിറ്റാണ് ഇടുക്കിയിലെ വൈദ്യുതോൽപാദനം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News