വന്ദേഭാരത്: സമയക്രമം പാലിക്കണം

 വന്ദേഭാരത്: സമയക്രമം പാലിക്കണം

തിരുവനന്തപുരം:
ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്‌പ്രസിന്റെ സമയക്രമം പുന:ക്രമീകരിക്കണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യമുന്നയിച്ചിരിക്കുന്നു.വന്ദേഭാരതിന്റെ സമക്രമത്തിൽ നിരവധി ട്രെയിനുകൾ പിടിച്ചിടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് ട്രെയിൻ ഇതുവരെ കൃത്യസമയം പാലിച്ചിട്ടില്ല. വെകിട്ട് 6.05 ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന കായംകുളം പാസഞ്ചർ വന്ദേഭാരതിന് കടന്നുപോകുന്നതിനായി 40 മിനിറ്റ് കുമ്പളത്ത് പിടിച്ചിടുന്നു. ഈ സമയ ക്രമീകരണമാണ് യാത്രക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത്.വന്ദേഭാരത് വൈകുന്തോറും മറ്റ് ട്രെയിനുകൾ സമയം തെറ്റിയോടുന്നതു് പതിവാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News