ആർസി ബുക്ക് വിതരണം തുടങ്ങി
തിരുവനന്തപുരം:
സംസ്ഥാനത്ത് ആർസി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ വിതരണം ആരംഭിച്ചു. ഇവ അച്ചടിക്കുന്ന പാലക്കാട്ടെ ഐടിഐ ലിമിറ്റഡിന് കുടിശ്ശിക തുക നൽകിയതോടെയാണ് വിതരണം വേഗത്തിലായത്. ഏതാനും മാസങ്ങളായി ഇവയുടെ അച്ചടി നിർത്തി വെച്ചിരിക്കുകയായിരുന്നു. എറണാകുളത്തെ പ്രിന്റിങ് സ്റ്റേഷനിൽ നിന്ന് ശനിയാഴ്ച ആറായിരം ആർസി ബുക്കും ഇരുപതിനായിരം ഡ്രൈവിങ് ലൈസൻസും അയച്ചു. തിങ്കളാഴ്ച മുതൽ വിതരണം വേഗത്തിലാകും. കഴിഞ്ഞ ദിവസം ധനവകുപ്പ് 8.66 കോടി രൂപ മോട്ടോർ വാഹന വകുപ്പിന് അനുവദിച്ചിരുന്നു.രണ്ടാഴ്ചയ്ക്കകം മുഴുവൻ ആർസി ബുക്കും ഡ്രൈവിങ് ലൈസൻസും നൽകുന്നത് പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.