ഇന്ത്യ-ചൈന സമാധാന പാതയിൽ
ന്യൂഡൽഹി:
പരസ്പര ബഹുമാനം ഉറപ്പാക്കി പക്വതയോടെ സമാധാനപരമായ ബന്ധം നിലനിർത്താൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായി.റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങും നടത്തിയ ചർച്ചയിലാണ് തീരുമാനം. കിഴക്കൻ ലഡാക്കിലെ അതിർത്തിത്തർക്കത്തിൽ നിണായകമായ തീരുമാനമുണ്ടായതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച. പ്രാദേശികവും രാജ്യാന്തര തലത്തിലുമുള്ള സമാധാനത്തിനും സുസ്ഥിരതയ്ക്കും ഇന്ത്യ-ചൈന ബന്ധം പ്രധാനപ്പെട്ടതാണ്. കൈലാസ – മാനസ സരോവർ തീർഥയാത്ര പുനരാരംഭിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് സൂചന.