ഓസ്കർ അവാർഡിനുള്ള ചുരുക്കപ്പട്ടികയായി

കാലിഫോർണിയ
തൊണ്ണൂറ്റിയാറാം ഓസ്കർ അവാർഡിനുള്ള അന്തിമ നാമനിർദ്ദേശപ്പട്ടികയായി. 23 വിഭാഗങ്ങളിലേക്കുള്ള ചുരുക്കപ്പട്ടികയാണ് ഹോളിവുഡ് താരങ്ങളായ നാസി ബീറ്റ്സും ജാക്ക് ക്വിഡും ചേർന്ന് പ്രഖ്യാപിച്ചത്. മത്സരത്തിനു മുന്നിൽ ക്രിസ്റ്റഫർ നോളന്റെ 'ഓപൺ ഹെയ്മറാണ് '. ഫെബ്രുവരി 27 വരെ നടക്കുന്ന വോട്ടെടുപ്പിലൂടെ അന്തിമവിജയികളെ നിശ്ചയിക്കും. മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യൻ ചിത്രം 'ടു കിൽ എ ടൈഗർ ' ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. മാർച്ച് 11 പുലർച്ചെയാണ് അവാർഡ് പ്രഖ്യാപനം.

