കെജ്രിവാള്‍ ജയിലില്‍ കിടന്നു കൊണ്ട് ആദ്യ ഫയൽ ഒപ്പുവച്ചു

 കെജ്രിവാള്‍ ജയിലില്‍ കിടന്നു കൊണ്ട് ആദ്യ ഫയൽ ഒപ്പുവച്ചു

ഡല്‍ഹി:

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ കഴിയുമ്പോഴും ഭരണനിര്‍വഹണം തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജലവിഭവവകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് കെജ്രിവാള്‍ ജയിലില്‍ നിന്ന് പുറത്തിറക്കി. അറസ്റ്റിനെതിരെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്നും പ്രതിഷേധം തുടരുകയാണ്. കെജ്രിവാള്‍ ജയിലിലിരുന്ന് ഡല്‍ഹി ഭരിക്കുമെന്ന ആം ആദ്മി പ്രവര്‍ത്തകരുടെ വാക്കുകളെ ജയിലില്‍ നിന്നുള്ള ഇന്നത്തെ ഉത്തരവ് കൂടുതല്‍ ബലപ്പെടുത്തുന്നുണ്ട്. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ കൂടുതല്‍ ശക്തമായ പ്രതിഷേധമാണ് ഡല്‍ഹിയിലെ തെരുവുകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ നടത്തിവരുന്നത്.

ജലവകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് ഒരു കുറിപ്പിന്റെ രൂപത്തിലാണ് ജയിലില്‍ നിന്ന് കെജ്രിവാള്‍ പുറത്തിറക്കിയത്. ഉത്തരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തിലൂടെ മാധ്യമങ്ങളോട് വിശദീകരിക്കാന്‍ ഡല്‍ഹി മന്ത്രി അതിഷിയെ കെജ്രിവാള്‍ ചുമതലപ്പെടുത്തുകയും ചെയ്തു. കസ്റ്റഡിയിലിരുന്നും ഭരിക്കാനാകുമെന്നും രാജിവയ്ക്കില്ലെന്നുമുള്ള കൃത്യമായ സന്ദേശമാണ് കെജ്രിവാള്‍ ഇതിലൂടെ നല്‍കിയത്. ജലക്ഷാം നേരിടുന്ന മേഖലകളില്‍ കുടിവെള്ളം എത്തിക്കാനുള്ള നിര്‍ദേശം ഉള്‍പ്പെട്ട ഉത്തരവ് മന്ത്രി അതിഷി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News