ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ

ന്യൂഡൽഹി:
സുപ്രീംകോടതി മുൻ ജഡ്ജി വി രാമസുബ്രഹ്മണ്യനെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചു. തമിഴ് നാട് സ്വദേശിയാണ്.ജസ്റ്റിസ് അരുൺ മിശ്ര ജൂണിൽ ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് പുതിയ നിയമനം. മൂന്നു വർഷമാണ് കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി. 2019 സെപ്റ്റംബർ 23 നാണ് ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കേയാണ് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ സുപ്രീംകോടതിയിലേക്ക് എത്തിയത്. 2023 ജൺ 29 ന് വിരമിച്ചു.