തയ് വാനിൽ ഭൂചലനം

തായ്പെ:
തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവ്വാഴ്ച വരെ തയ് വാന്റെ കിഴക്കൻ തീരത്തുണ്ടായത് എൻപതിലധികം ഭൂചലങ്ങൾ.6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഭൂചലനങ്ങളിൽ ഭൂരിപക്ഷവും ഗ്രാമീണ കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ചാണുണ്ടായത്.ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.ഏപ്രിൽ മൂന്നിനുണ്ടായ 7.2 തീവ ത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 14 പേർ മരിച്ചു. തുടർന്ന് നൂറിലധികം തവണ തയ് വാനിൽ ഭൂചലന മുണ്ടായി. 2016 ൽ തെക്കൻ തയ് വാനിലുണ്ടായ ഭൂകമ്പത്തിൽ നൂറിലധികം പേർ മരിച്ചു.