തീർഥാടകരുടെ തിരക്കേറി

ശബരിമല:
ശബരിമലയിൽ വെള്ളിയാഴ്ച മുതൽ തീർഥാടകരുടെ വൻ തിരക്ക്. വെള്ളിയാഴ്ച മാത്രം 87,216 പേരെത്തി. മണ്ഡല കാലം ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ ഭക്തർ ദർശനത്തിനെത്തിയതും അന്നാണ്. 11,834 പേർ സ്പോർട് ബുക്കിങ്ങിലൂടെയാണ് എത്തിയത്.ഇന്നലെയും തീർഥാടകരുടെ നീണ്ട നിരയായിരുന്നു. തിരക്ക് കണ്ടക്കിലെടുത്ത് ക്യൂ കോംപ്ലക്സിനു സമീപത്ത് മൂന്നിടങ്ങളിലായി തീർഥാടകരെ പൊലീസ് തടഞ്ഞു. നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ 5,38,313 പേർ ദർശനം നടത്തി.