ദിവസവേതന ജീവനക്കാർക്കും ഇപിഎഫ് ആനുകൂല്യങ്ങൾ
ആലപ്പുഴ:
തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട കരാർ, ദിവസവേതന ജീവനക്കാർക്ക് ഇനി പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾ ലഭിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങളിൽ ജോലി ചെയ്യുന്നവരെ പിഎഫിൽ ചേർക്കാൻ അനുമതി നൽകി. ഇതിനായി തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഡയറക്ടർ സമർപ്പിച്ച നിർദ്ദേശങ്ങൾ സർക്കാർ അംഗീകരിച്ചു. ഇപിഎഫ് നിയമപ്രകാരം 15,000 രൂപ വരെ പ്രതിമാസ വേതനമുള്ളവരെ പദ്ധതിയിൽ ചേർക്കും. 15,000 രൂപയോ അതിലേറെയോ വേതനമുള്ളവരിൽ നിന്ന് പരമാവധി 1,800 രൂപ ജീവനക്കാരുടെ വിഹിതമായി ഈടാക്കും.തൊഴിലുടമയുടെ വിഹിതം പദ്ധതിയുടെ ഫണ്ടിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാം