ദീപാവലി അവധിയ്ക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ

 ദീപാവലി അവധിയ്ക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ

യശ്വന്തപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കും രണ്ട് സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്

പാലക്കാട്: ദീപാവലി അവധിയ്ക്ക് നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്കായി കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. അയൽ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ദീപാവലി അവധിയ്ക്ക് നാട്ടിലെത്താൻ കഴിയുന്ന വിധത്തിലാണ് സ്പെഷ്ൽ ട്രെയിൻ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കോട്ടയം – യശ്വന്ത്പുർ റൂട്ടിലും ചെന്നൈ മംഗളൂരു റൂട്ടിലുമാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക.

മംഗളൂരു സെൻട്രൽ – ചെന്നൈ എഗ്മോർ റൂട്ടിൽ ഇരുദിശകളിലേക്കും ഓരോ സർവീസുകളാണ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഒക്ടോബർ 29 ചൊവ്വാഴ്ച വൈകീട്ട് 07:30നും ചെന്നൈ – മംഗളൂരു റൂട്ടിൽ ഒക്ടോബർ 30ന് ഉച്ചയ്ക്ക് 12:30നുമാണ് ട്രെയിൻ സർവീസ് നടത്തുക. യശ്വന്ത്പുർ – കോട്ടയം എക്സ്പ്രസ് ഒക്ടോബർ 29ന് വൈകീട്ട് 06:30നും, കോട്ടയം – യശ്വന്ത്പുർ എക്സ്പ്രസ് ഒക്ടോബർ 30ന് രാവിലെ 11:10നുമാണ് സർവീസ് ആരംഭിക്കുക. ഇരു ട്രെയിനുകളുടെയും റൂട്ടും സമയക്രമവും അറിയാം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News